Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fraud Case

നീ ​ചു​മ്മാ കി​ട​ന്ന് കൊ​ഞ്ച​ല്ലേ, എ​ങ്ങ​നേ​ലും കു​റ​ച്ച് ഫ​ണ്ട് സെ​റ്റാ​ക്ക്; ഷി​യാ​സ് ക​രീ​മി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത്  

ലൈം​ഗി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ചൂ​ഷ​ണം ചെ​യ്യു​ക​യും പ​ണം ത​ട്ടു​ക​യും ചെ​യ്തു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ന​ട​ന്‍ ഷി​യാ​സ് ക​രീ​മി​നെ​തി​രെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്.

ഷി​യാ​സി​ന്‍റേ​തെ​ന്ന് തോ​ന്നി​ക്കു​ന്ന ശ​ബ്ദ സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. യു​വ​തി​യോ​ട് ഷി​യാ​സ് പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്‍റെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

നീ ​ആ​രാ​ണെ​ന്ന് നി​ന​ക്ക​റി​യാ​മ​ല്ലോ, പി​ന്നെ നീ ​ചു​മ്മാ കി​ട​ന്ന് കൊ​ഞ്ച​ല്ലേ, മോ​ന്ത​യ്ക്കി​ട്ട് അ​ടി​ക്കൂ​ട്ടാ. ജിം ​എ​ന്താ​യാ​ലും ഞാ​ന്‍ സെ​റ്റാ​ക്കും. നി​ന്‍റെ​യ​ടു​ത്ത് നി​ന്ന് 20 ല​ക്ഷം വാ​ങ്ങി​യ​ത് തീ​ര്‍​ക്ക​ണ​മെ​ന്നാ​ണ് മ​ന​സ് പ​റ​യു​ന്ന​ത്. അ​ത് തീ​ര്‍​ക്കും എ​ന്നും ത​നി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ സ്റ്റാ​റ്റ​സി​ട​രു​തെ​ന്നും ഷി​യാ​സ് പ​റ​യു​ന്നു.

'നി​ന്‍റെ​യീ സ്റ്റാ​റ്റ​സി​ട​ല്‍ ഒ​ന്ന് കു​റ​ച്ചോ​ട്ടാ. എ​ന്‍റെ ഫൊ​ട്ടോ അ​ധി​ക​മൊ​ന്നും ഇ​ട​ണ്ട. ന​മു​ക്ക് ചി​ല​പ്പോ പ​ണി കി​ട്ടും' എ​ന്നാ​ണ് മ​റ്റൊ​രു സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്. 

യു​വ​തി​യു​ടെ സു​ഹൃ​ത്തി​ല്‍ നി​ന്ന് പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ ക​ടം വാ​ങ്ങാ​നും ഷി​യാ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ശ​ബ്ദ സ​ന്ദേ​ശ​ത്തി​ല്‍ കേ​ള്‍​ക്കാം. പ​ണം ശ​രി​യാ​ക്കാ​ന്‍ യു​വ​തി​യെ നി​ര്‍​ബ​ന്ധി​ക്കു​ന്നു​മു​ണ്ട്. നീ ​എ​ങ്ങ​നെ​യേ​ലും കു​റ​ച്ച് ഫ​ണ്ട് സെ​റ്റ് ചെ​യ്യ്. എ​വി​ടു​ന്നേ​ലും പൈ​സ കി​ട്ടാ​ന്‍ വ​ഴി​യു​ണ്ടോ? ഒ​രു ഒ​ന്നു ര​ണ്ട് ല​ക്ഷം രൂ​പ...​നീ അ​വ​ന് മെ​സേ​ജ് അ​യ​ക്ക് വോ​യി​സ്.. ഒ​രു 10 ലാ​ക് റു​പ്പീ​സി​ന്‍റെ ആ​വ​ശ്യ​മു​ണ്ട്.. അ​ത്യാ​വ​ശ്യ​മാ​ണ്. കു​റ​ച്ച് ദി​വ​സം ക​ഴി​യു​മ്പോ തി​രി​ച്ച് ത​രാം എ​ന്ന് പ​റ. അ​വ​നെ​ന്താ പ​റ​യു​ന്നേ എ​ന്ന് നോ​ക്ക്'- എ​ന്നും യു​വ​തി​യോ​ട് പ​റ​യു​ന്ന ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു. 

ഷി​യാ​സി​ന്‍റെ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ളും പ​ണം ന​ല്‍​കി​യ​തി​ന്‍റെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും യു​വ​തി പോ​ലീ​സി​ന് കൈ​മാ​റി. പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ലാ​ണ് പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. 

65 ല​ക്ഷ​ത്തോ​ളം രൂ​പ പ​ല​പ്പോ​ഴാ​യി ന്‍റെ​പ​ക്ക​ല്‍ നി​ന്ന് ത​ട്ടി​യെ​ടു​ത്തു​വെ​ന്നും തി​രി​കെ ചോ​ദി​ച്ച​പ്പോ​ള്‍ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പോ​ണ്‍ സൈ​റ്റു​ക​ളി​ല്‍ ഇ​ടു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

Kerala

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: ജ​യ​സൂ​ര്യ​യെ വീണ്ടും ചോദ്യംചെയ്തേക്കും

കൊ​ച്ചി: സേ​വ് ബോ​ക്‌​സ് ആ​പ്പ് നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ നടൻ‌ ജ​യ​സൂ​ര്യ​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്ന് റിപ്പോർട്ട്.

ക​മ്പ​നി ഉ​ട​മ സ്വാ​തി​ഖ് റ​ഹീ​മു​മാ​യു​ള്ള​ത് ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍ ബ​ന്ധം മാ​ത്ര​മെ​ന്നാ​ണ് ജ​യ​സൂ​ര്യ​യു​ടെ മൊ​ഴി. മ​റ്റ് ഇ​ട​പാ​ടു​ക​ളി​ല്ല. താ​ന്‍ പ​ര​സ്യ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തേ​യു​ള്ളു​വെ​ന്നും ക​രാ​ര്‍ തു​ക പൂ​ര്‍​ണ​മാ​യും ല​ഭി​ച്ചി​ല്ലെ​ന്നും ന​ട​ന്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ജ​യ​സൂ​ര്യ​ക്ക് ല​ഭി​ച്ച​ത് കു​റ്റ​കൃ​ത്യ​ത്തി​ല്‍ നി​ന്നു​ള്ള പ​ണ​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഇ​ഡി. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ വീ​ണ്ടും ചോ​ദ്യം ചെ​യ്‌​തേ​ക്കും. ഇ​രു​വ​രും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടും ഇ​ഡി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ത​ട്ടി​പ്പ് കേ​സി​ല്‍ ജ​യ​സൂ​ര്യ​യെ തിങ്കളാഴ്ചയും കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. കേ​സി​ല്‍ ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഭാ​ര്യ സ​രി​ത ജ​യ​സൂ​ര്യ​യു​ടെ മൊ​ഴി​യും ഇ​ഡി രേ​ഖ​പ്പെ​ടു​ത്തി.

കു​റ​ഞ്ഞ തു​ക​യ്ക്ക് ലാ​പ്‌​ടോ​പ്പും മൊ​ബൈ​ലും ലേ​ലം ചെ​യ്‌​തെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ആ​പ്പാ​ണി​ത്. ഇ​തി​നെ​തി​രേ തൃ​ശൂ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ സ്വാ​തി​ഖ് റ​ഹിം 2019ല്‍ ​തു​ട​ങ്ങി​യ​താ​ണ് സേ​വ് ബോ​ക്‌​സ്. ഇ​ന്ത്യ​യി​ല്‍ ത​ന്നെ ആ​ദ്യ സം​രം​ഭം എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഓ​ണ്‍​ലൈ​ന്‍ ലേ​ല ആ​പ്പാ​ണി​ത്.

2023ലാ​ണ് ആ​പ്പി​ന്‍റെ മ​റ​വി​ല്‍ വ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ന്ന​ത്. കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ സ്വാ​തി​ഖ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​തി​ന് പി​ന്നാ​ലെ ഇ​ഡി​യും കേ​സെ​ടു​ത്തു. 43 ല​ക്ഷം രൂ​പം ത​ട്ടി​യെ​ന്നാ​ണ് കേ​സ്.

ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ലേ​ല​ത്തി​ലൂ​ടെ വാ​ങ്ങാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. നി​ക്ഷേ​പ​ക​ര്‍​ക്ക് വ​ലി​യ വ​രു​മാ​ന​വും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. നി​ക്ഷേ​പ​ക​രെ ക​മ്പ​നി ഓ​ഹ​രി ഉ​ട​മ​ക​ളാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​വ​രോ​ട് അ​വ​ധി പ​റ​ഞ്ഞ് വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു. വൈ​കാ​തെ സ്ഥാ​പ​നം​പൂ​ട്ടി മു​ങ്ങി.

ആ​പ്പി​ല്‍ ഒ​രു ല​ക്ഷം മു​ത​ല്‍ ഒ​രു കോ​ടി രൂ​പ​വ​രെ നി​ക്ഷേ​പി​ച്ച​വ​രു​ണ്ട്. തൃ​ശൂ​ര്‍ സ്വ​ദേ​ശി സ്വാ​ഫി​ഖ് റ​ഹീ​മാ​ണ് കേ​സി​ല്‍ മു​ഖ്യ പ്ര​തി. ജ​യ​സൂ​ര്യ​യാ​ണ് ആ​പ്പി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍.

Kerala

സേ​വ് ബോ​ക്സ് ആ​പ് ത​ട്ടി​പ്പ് കേ​സ്; ന​ട​ൻ ജ​യ​സൂ​ര്യ​യെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു

കൊച്ചി: സേവ് ബോക്‌സ് ഓണ്‍ലൈന്‍ ലേല ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസില്‍ വച്ചാണ് നടനെ ചോദ്യം ചെയ്യുന്നത്.

ഭാര്യ സരിതയ്‌ക്കൊപ്പമാണ് നടന്‍ ഇഡി ഓഫീസില്‍ എത്തിയത്. സേവ് ബോക്‌സ് ആപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

സേവ് ബോക്‌സിന്‍റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നാണ് പരാതി. കേസില്‍ സേവ് ബോക്‌സ് സ്ഥാപന ഉടമയായ തൃശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ ഓണ്‍ലൈനിലൂടെ സ്വന്തമാക്കാം എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.

വെര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങി, ഉപയോഗിച്ചു കൊണ്ടാണ് ഇതില്‍ ലേലം നടത്തണ്ടത്. ഇന്ത്യയിലെ ആദ്യ ലേല ആപ്പ് എന്ന് പറഞ്ഞാണ് സേവ് ബോക്‌സ് ലോഞ്ച് ചെയ്തിരുന്നത്. ആപ്പിന്‍റെ ഫ്രാഞ്ചൈസികളും ഓഹരികളും വാഗ്ദാനം ചെയ്തതാണ് സ്വാതിഖ് റഹീം പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയത്.

Kerala

വീ​ട് വാ​ട​ക​യ്ക്ക് ന​ൽ​കാ​ൻ പ​ര​സ്യം ന​ൽ​കി ത​ട്ടി​പ്പ്: പ്ര​തി​യെ രാ​ജ​സ്ഥാ​നി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു

കൊ​ച്ചി : മാ​ജി​ക്‌ ബ്രി​ക്‌​സ് എ​ന്ന റെ​ന്‍റ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ വീ​ട് വാ​ട​ക​ക്ക് ന​ൽ​കാ​ൻ പ​ര​സ്യം ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി​യെ രാ​ജ​സ്ഥാ​നി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളി​ൽ നി​ന്നും പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി വി​ക്രം സ​ർ​ധ​ന (29) നെ ​രാ​ജ​സ്ഥാ​നി​ലെ മ​നോ​ഹ​ർ​പൂ​രി​ൽ നി​ന്നും കൊ​ച്ചി സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ആ​യു​ധ ക​ട​ത്തു ഉ​ൾ​പ്പെ​ടെ ആ​റോ​ളം കേ​സി​ലെ പ്ര​തി​യാ​ണ് വി​ക്രം സ​ർ​ധ​ന. പ്ര​തി​യു​ടെ ക്രി​മി​ന​ൽ സ്വ​ഭാ​വം മ​ന​സി​ലാ​ക്കി​യ​ത് കൊ​ണ്ട് മ​ഹ​ർ​പ്പൂ​ർ പോ​ലീ​സി​ന്‍റെ​യും രാ​ജ​സ്ഥാ​നി​ലെ സ്പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ ടീ​മു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​തി​യു​ടെ വീ​ട് വ​ള​ഞ്ഞ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച പ്ര​തി​യെ എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പ​തി​നാ​ലു ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡു ചെ​യ്തു.

സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സു​ൽ​ഫി​ക്കാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ ഷ​മീ​ർ ഖാ​ൻ, എ​എ​സ്ഐ ശ്യാം, ​എ​സ്‌​സി​പി​ഒ​മാ​രാ​യ ആ​ർ.​അ​രു​ൺ, നി​ഖി​ൽ ജോ​ർ​ജ്, അ​ജി​ത് രാ​ജ് തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങു​ന്ന സം​ഘം പ​തി​നൊ​ന്നു ദി​വ​സം നീ​ണ്ടു നി​ന്ന ഓ​പ്പ​റേ​ഷ​നി​ലൂ​ടെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

ദി​യ കൃ​ഷ്ണ​യു​ടെ സ്ഥാ​പ​ന​ത്തി​ലെ ത​ട്ടി​പ്പ്; കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ദി​യ കൃ​ഷ്ണ​യു​ടെ സ്ഥാ​പ​ന​ത്തി​ല്‍ ത​ട്ടി​പ്പ് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ക്രൈം ​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന വി​നി​ത ജൂ​ലി​യ​റ്റ്, ദി​വ്യ ഫ്രാ​ങ്ക്ളി​ൻ, രാ​ധാ​കു​മാ​രി എ​ന്നി​വ​രും വി​നി​ത​യു​ടെ ഭ​ർ​ത്താ​വ് ആ​ദ​ർ​ശു​മാ​ണ് പ്ര​തി​ക​ൾ.

ര​ണ്ടു വ​ർ​ഷം കൊ​ണ്ട് മൂ​ന്ന്പേ​രും ചേ​ർ​ന്ന് 66 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. ദി​യ​കൃ​ഷ്‌​ണ​യു​ടെ ക്യൂ​ആ​ർ കോ​ഡി​ന് പ​ക​രം ജീ​വ​ന​ക്കാ​രി​ക​ളു​ടെ ക്യു​ആ​ർ കോ​ഡു​വ​ഴി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

പ്ര​തി​ക​ൾ ആ​ഡം​ബ​ര ജീ​വി​ത​ത്തി​നാ​യി പ​ണം ഉ​പ​യോ​ഗി​ച്ചു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. വി​ശ്വാ​സ വ​ഞ്ച​ന, മോ​ഷ​ണം, കൈ​വ​ശ​പ്പെ​ടു​ത്ത​ൽ, ച​തി എ​ന്നി​വ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ൾ.

ഓ ​ബൈ ഓ​സി എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക​ൾ പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന് ദി​യ കൃ​ഷ്ണ​യു​ടെ പി​താ​വും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ​കു​മാ​റാ​ണ് തി​രു​വ​ന​ന്ത​പു​രം അ​സി.​ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​തി​ന് പി​ന്നാ​ലെ കൃ​ഷ്ണ​കു​മാ​റി​നും ദി​യ കൃ​ഷ്ണ​കു​മാ​റി​നു​മെ​തി​രെ ജീ​വ​ന​ക്കാ​രി​ക​ൾ പ​രാ​തി ന​ൽ​കി. ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​ണം ക​വ​ർ​ന്നെ​ന്നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നു​മാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രാ​യ പ​രാ​തി. എ​ന്നാ​ൽ ഈ ​പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

 

District News

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സ്‍: പ്ര​തി പി​ടി​യി​ല്‍

അ​ഞ്ച​ല്‍ : സ്കൂ​ളു​ക​ള്‍,കോ​ള​ജു​ക​ള്‍ ,സ​ര്‍​ക്കാ​ര്‍ അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ല​രി​ല്‍ നി​ന്നു​മാ​യി 45 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. കു​ള​ത്തൂ​പ്പു​ഴ കൈ​ത​ക്കാ​ട് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ നി​സാ​റി​നെ​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.


2022 സെ​പ്റ്റം​ബ​റി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഒ​രു സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് നി​സാ​റും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ഇ​ട​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി​നി​യി​ൽ നി​ന്നും മൂ​ന്ന് അ​ക്കൗ​ണ്ടി​ലാ​യി 12 ല​ക്ഷം രൂ​പ​യും 2023 ഒ​ക്ടോ​ബ​റി​ൽ അ​ഞ്ച​ൽ സ്വ​ദേ​ശി​യു​ടെ കൈ​യി​ൽ നി​ന്നും കോ​ള​ജി​ൽ ക്ല​ർ​ക്കാ​യി ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 33,37000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തു.

എ​ന്നാ​ല്‍ പ​റ​ഞ്ഞ സ​മ​യ​ത്ത് ജോ​ലി ല​ഭി​ക്കാ​തെ വ​രി​ക​യും​ന​ല്‍​കി​യ പ​ണം തി​രി​കെ ല​ഭി​ക്കാ​തെ വ​രി​ക​യും ചെ​യ്ത​തോ​ടെ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തോ​ടെ നി​സാ​ര്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു.

കേ​സെ​ടു​ത്ത അ​ഞ്ച​ല്‍ പോ​ലീ​സ് നി​സാ​റി​നാ​യി ലൂ​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കു​ക​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പ​ടെ അ​റി​യി​പ്പ് കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ് ല്ലൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ നി​സാ​റി​നെ ഇ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗം ത​ട​ഞ്ഞു​വ​യ്ക്കു​ക​യും പി​ന്നീ​ട് അ​ഞ്ച​ല്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു. അ​ഞ്ച​ല്‍ എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു.

ജി​ല്ല​യി​ലെ നി​ര​വ​ധി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​സാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​ത്തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

കു​ള​ത്തൂപ്പു​ഴ​യി​ലെ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം, ഡി​വൈ​എ​ഫ്ഐ വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ്, കെ​എ​സ്കെ​ടി​യു വി​ല്ലേ​ജ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള നി​സാ​ര്‍ കു​ള​ത്തൂ​പ്പു​ഴ യി​ലെ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ മീ​ന്‍​വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തോ​ടെ നി​സാ​റി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു. ഡെ​പ്പോ​സി​റ്റ് ചെ​യ്യാ​ത്ത തു​ക​യ്ക്ക് ഡെ​പ്പോ​സി​റ്റ് ചെ​യ്തു​വെ​ന്ന് കാ​ണി​ച്ചു കു​ള​ത്തൂ​പ്പു​ഴ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പേ​രി​ല്‍ വ്യാ​ജ മെ​സേ​ജ് അ​യ​ച്ച​തി​നും നി​സാ​റി​നെ​തി​രെ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന്‍​കി​യി​രു​ന്നു.

അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത നി​സാ​റി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.
ത​ട്ടി​പ്പ് കേ​സി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് പ​ങ്കു​ണ്ടോ എ​ന്ന​ത​ട​ക്കം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ഞ്ച​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

വ്യാ​ജ​രേ​ഖ ച​മ​ച്ച് ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ നി​ന്ന് 27 കോ​ടി ത​ട്ടി​യ കേ​സ്: ഒ​ളി​വി​ലു​ള്ള പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം

കൊ​ച്ചി: ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ നി​ന്ന് 27 കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ല്‍ ഒ​ളി​വി​ലു​ള്ള പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം. കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ ഷി​റാ​ജു​ല്‍ ഇ​സ്ലാ​മി​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ആ​സാ​മി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​തി​രു​ന്നു.

ഒ​ളി​വി​ലു​ള്ള ഷെ​റി​ഫു​ള്‍ പി​ടി​യി​ലാ​യ ഷി​റാ​ജു​ളി​ന്‍റെ സ​ഹോ​ദ​ര​നാ​ണ്. സം​ഘം വ്യാ​ജ പാ​ന്‍ കാ​ര്‍​ഡു​ക​ള്‍ ത​യാ​റാ​ക്കി ന​ട​ത്തി​യ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന വ​ന്‍​സം​ഘ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് പ​റ​ഞ്ഞു.

2023ല്‍ ​കൊ​ച്ചി സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഷി​റാ​ജു​ളി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ട്ടി​പ്പി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്രം ആ​സാം ആ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

ഒ​ന്ന​ര​വ​ര്‍​ഷം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ പ്ര​തി പി​ടി​ലാ​യ​ത്. അ​ഞ്ഞൂ​റി​ലേ​റെ പേ​രു​ടെ പാ​ന്‍​കാ​ര്‍​ഡു​ക​ളി​ല്‍ ഫോ​ട്ടോ മാ​റ്റി ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി ലോ​ണ്‍ സം​ഘ​ടി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. സം​ഘ​ത്തി​ല്‍​പ്പെ​ട്ട കൂ​ടു​ത​ല്‍ പേ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2023ല്‍ ​എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ഇ​ക്ക​ണോ​മി​ക്‌​സ് ഒ​ഫ​ന്‍​സ് വിം​ഗ് ഏ​റ്റെ​ടു​ത്ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ബാ​ങ്കി​ന്‍റെ ആ​പ്പ് വ​ഴി ത​ട്ടി​പ്പ്

ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ സ്‌​കാ​ല്‍​പി​യ ആ​പ്പ് വ​ഴി​യാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ ത​ട്ടി​പ്പ്. മി​ക​ച്ച് സി​ബി​ല്‍ സ്‌​കോ​റു​ള്ള​വ​ര്‍​ക്ക് ആ​പ്പ് വ​ഴി വീ​ഡി​യോ കെ​വൈ​സി പൂ​ര്‍​ത്തി​യാ​ക്കി ലോ​ണ്‍ ന​ല്‍​കും. ഈ ​സൗ​ക​ര്യ​ത്തെ മ​റ​യാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

മി​ക​ച്ച സി​ബി​ല്‍ സ്‌​കോ​റു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച ത​ട്ടി​പ്പ് സം​ഘം അ​വ​രു​ടെ പാ​ന്‍​കാ​ര്‍​ഡി​ലെ ചി​ത്ര​ങ്ങ​ള്‍​ക്ക് പ​ക​രം പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തും.

ഈ ​രേ​ഖ​യാ​കും ലോ​ണി​നാ​യി അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യു​ക. പേ​രും മേ​ല്‍​വി​ലാ​സ​വും യ​ഥാ​ര്‍​ഥ ഉ​ട​മ​യു​ടേ​ത്. മ​റ്റ് വി​വ​ര​ങ്ങ​ള്‍ ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റേ​ത്. വീ​ഡി​യോ കെ​വൈ​സി​യി​ല്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തും ത​ട്ടി​പ്പ് സം​ഘാം​ഗം.

ഇ​ങ്ങ​നെ അ​ഞ്ഞൂ​റി​ലേ​റെ പേ​രു​ടെ വ്യാ​ജ പാ​ന്‍​കാ​ര്‍​ഡു​ക​ള്‍ സ​ജ്ജ​മാ​ക്കി​യാ​ണ് 27 കോ​ടി രൂ​പ ഷി​റാ​ജു​ള്‍ ഇ​സ്ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട്ടി​യ​ത്. ഷി​റാ​ജു​ള്‍ മാ​ത്രം നാ​ല​ര​കോ​ടി​രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

ആ​സാ​മി​ല്‍ മു​റി​ഗാ​വ് ജി​ല്ല​യി​ല്‍ ബോ​വ​ല്‍​ഗി​രി എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു ഷി​റാ​ജു​ലി​ന്‍റെ താ​മ​സം. ത​ട്ടി​പ്പി​ലൂ​ടെ കി​ട്ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് ആ​ഡം​ബ​ര ജീ​വി​ത​മാ​ണ് ഇ​യാ​ള്‍ ന​യി​ച്ചി​രു​ന്ന​ത്. ആ​സാ​മി​ല്‍ സ​മാ​ന​മാ​യ മ​റ്റ് ര​ണ്ട് കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് ഷി​റാ​ജു​ല്‍.

Latest News

Corehub Up